ഓർത്തോഡോണ്ടിക് ബ്രയ്‌സസ് , അഥവാ പല്ലിനു കമ്പിയിടൽ

നിങ്ങള്‍ ചെറുപ്പമാണ്‌, കമ്പിയിടുള്ള ദന്തല്‍ ചികിത്സയ്‌ക്ക്‌ താത്‌പര്യമില്ല. അല്ലെങ്കില്‍ നിങ്ങളുടെ കല്ല്യാണം അടുത്തു പോയി. അഭംഗിയുള്ള ഉന്തിയ നിരയില്ലാത്ത പല്ലുകളെ ഉന്തലില്ലാത്തതും സൗന്ദര്യവുമുള്ളതാക്കി മാറ്റണം. നിങ്ങള്‍ അതിനുള്ള എളുപ്പവഴി തിരയുന്നുണ്ടാവും. ഇന്ദിര, അവരുടെ മകളുടെ കല്ല്യാണമായി, 55 വയസ്‌ പ്രായമുണ്ട്‌, ചെറുപ്പത്തിലെ പല്ലുകള്‍ക്ക്‌ അഭംഗിയുണ്ടായിരുന്നു. വീട്ടിലെ പ്രാരാബ്‌ദവും, സാഹചര്യങ്ങളും കാരണം സമയത്തിന്‌ അവര്‍ക്ക്‌ അത്‌ ചെയ്യുവാന്‍ കഴിഞ്ഞില്ല. എന്നാലിപ്പോള്‍ അവരുടെ മകളുടെ വിവാഹം അടുത്തു.

മകളുടെ ആവശ്യ സമയത്ത്‌ തനിക്കും ഒന്ന്‌ ഒരുങ്ങി, തന്റെ വൈരൂപ്യം മാറ്റി മകളുടെ ഒപ്പം ഗെറ്റപ്പും, പവറിലും നില്‍ക്കുവാന്‍ ആഗ്രഹമുണ്ടാകും. അത്‌ ഒരുപക്ഷെ ഒരു സാഹചര്യമാകും. ഇന്‍സ്റ്റന്റായി പല്ലു ശരിയാക്കുവാന്‍ സഹചര്യം നോക്കുന്നുണ്ടാവും. അതുപോലെ ചില എക്‌സിക്യൂട്ടീവ്‌ ജോബിനു പോകുന്നവര്‍ക്കും ഇന്‍സ്റ്റന്‍ഡ്‌ ഓര്‍ത്തഡോണ്‍ഡിക്‌സ്‌, അല്ലെങ്കില്‍ പെട്ടെന്നുള്ള കോസ്‌മെറ്റിക്ക്‌ ചികിത്സ ഗുണം ചെയ്യും. ഇത്തരക്കാര്‍ക്കെല്ലാം ചെയ്യാവുന്ന കോസ്‌മെറ്റിക്‌ ഡെന്റല്‍ അപ്രോച്ച്‌ കോസ്‌മെറ്റിക്ക്‌ ഡെന്റിസ്റ്റില്‍ നിന്നും കിട്ടും.

നന്നായി കോസ്‌മെറ്റിക്ക്‌ ഡെന്റിസ്‌ട്രി പ്രാക്‌ടീസ്‌ ചെയ്യുന്ന ഡെന്റിസ്റ്റിന്‌ ഉന്തി നില്‍ക്കുന്ന പല്ലുകളെ പല കോസ്‌മെറ്റിക്ക്‌ മെത്തേഡിലൂടെ ഉന്തല്‍ മാറ്റിയതായി തോന്നിപ്പിക്കുവാന്‍ കഴിയും. അതിന്‌ കോസ്‌മെറ്റിക്ക്‌ ഡെന്റിസ്‌ട്രിയുടെ പുതിയ സാധ്യതകള്‍ നന്നായി അറിയുന്ന ആളായിരിക്കണം. വിവിധ രീതിയിലുള്ള സമീപനങ്ങളില്‍ നിന്നാണ്‌. ഇത്‌ സാധ്യമാകുന്നത്‌. കാശ്‌ ചിലവാക്കുവാന്‍ ഉണ്ടെങ്കില്‍ ചെറിയ ഉന്തലുകളും, നിരതെറ്റലുകളും കോസ്‌മെറ്റിക്ക്‌ മെറ്റീരിയലിന്റെ പ്രയോഗം ഒറ്റ സിറ്റിങ്ങില്‍ വായില്‍ തന്നെ ചെയ്‌തു കൊണ്ട്‌ സാധ്യമാക്കാം.

കോമ്പോസിറ്റ്‌ എന്ന ടൂത്ത്‌ കളേര്‍ഡ്‌ മെറ്റിരിയലാണ്‌ ഇതിന്‌ ഉപയോഗിക്കുന്നത്‌. ഉന്തലു കൂടുതല്‍ തോന്നാതിരിക്കുവാന്‍ നിരതെറ്റി അകത്തോട്ടിരിക്കുന്ന പല്ലുകളെ ഒരേ നിരയിലാക്കുവാന്‍ കോമ്പോസിറ്റ്‌ ബോണ്ട്‌ ചെയ്‌ത്‌ തീര്‍ക്കുന്നു. ഉന്തിയപല്ലുകളോടൊപ്പം അവയും ഒരേ നിരയില്‍ വരുന്നു. അതുപോലെ ഉന്തിയ പല്ലുകളെ റിപ്പേറിംഗ്‌, റീ മോഡലിംഗ്‌ മെത്തേഡുവഴി അല്‌പം ഷേയ്‌പ്പ്‌ ചെയ്യുകയും ചെയ്യുന്നു. സ്‌മൈല്‍ കര്‍വ്‌ അനുസരിച്ച്‌ പല്ലുകളുടെ നീളവും ക്രമീകരിക്കുന്നു. ഇതോടെ പല്ലുകള്‍ ഉന്തലുമാറി ഭംഗി വച്ചതു പോലെയാക്കുന്നു.

റിഷേപ്പിംഗ്‌, റികോണ്‍ടൂറിംഗിലൂടെ മാത്രം ചെറിയ ഉന്തലുകള്‍, പ്രത്യേകിച്ചും നിരതെറ്റിയ പല്ലുകള്‍ പൊക്കം കുറച്ചെടുക്കുവാന്‍ പറ്റും. പല്ലുകളെ ചെറുതായി ഷേയ്‌പ്‌ ചെയ്‌തു പിന്നീട്‌ പോളിഷ്‌ ചെയ്‌തെടുക്കുന്ന പ്രക്രിയയാണിത്‌. പല്ലുകള്‍ കൂട്ടിമുട്ടുന്ന വശങ്ങളിലോട്ട്‌ ഷേയ്‌പ്പ്‌ ചെയ്‌തെടുക്കുന്നു. പ്രതലങ്ങള്‍ നിരയൊത്തു വരുന്നതുപോലെയാക്കുന്നു. ഇനാമല്‍ അല്‌പം ഷേയ്‌പ്പ്‌ ചെയ്യുന്നതുകൊണ്ട്‌ ദോഷങ്ങളില്ല. പല്ലുകളുടെ കടിയ്‌ക്കുന്ന അഗ്രഭാഗങ്ങലില്‍ വശങ്ങള്‍ ചേര്‍ന്നിടത്ത്‌ ചെറുതായി സ്ലിറ്റ്‌ ഓപ്പണിംഗ്‌ കൊടുക്കുന്നു. വളരെ സ്വഭാവികത വീണ്ടെടുക്കുവാന്‍ സഹായിക്കുന്നു. പല്ലുകള്‍ ഗോള്‍ഡണ്‍ പ്രൊപ്പോര്‍ഷന്‍ അനുസരിച്ചു നീളവും വീതിയും ഷേയ്‌പ്‌ ചെയ്‌തു ക്രമീകരിക്കുകയും ചെയ്യണം. പല്ലുകള്‍ക്ക്‌ പൊക്കം കുറഞ്ഞതായി തോന്നുന്നു.

പല്ലുകളെ താക്കുവാന്‍ പ്രധാനമായി ഉപയോഗിക്കുന്ന സംഗേതം കോസ്‌മെറ്റിക്ക്‌ ക്യാപ്പിംഗാകുന്നു. ഉന്തിയിരിക്കുന്ന പല്ലുകളുടെ ആംഗുലേഷന്‍ മാറ്റി താഴ്‌ന്ന ആംഗുലേഷനില്‍ ക്യാപ്പിടുന്ന മെത്തേടാണിത്‌. പല്ലുകളെ ക്യാപ്പിടുവാനായി പുറമേ നിന്നു കൂടുതലായി ഷെയ്‌പുചെയ്‌തു കളയുന്നു. പിന്നെ സാധാരണ ക്യാപ്പിടുന്നതിനുള്ള രീതിയില്‍ സ്റ്റംബ്‌ പ്രിപ്പറേഷന്‍ ചെയ്യുന്നു. ക്യാപ്പിന്റെ ഇന്‍ക്ലിനേഷന്‍ മാറ്റി ക്യാപ്പിടുമ്പോള്‍ പല്ലുകള്‍ ഒതുങ്ങിയതായി തോന്നുന്നു. വളരെ സ്വഭാവികതയോടു കൂടിയ സെറാമിക്‌ ക്യാപ്പ്‌ ഉപയോഗിക്കണമെന്ന്‌ മാത്രം. മെറ്റല്‍ ഫ്രീ സെറാമിക്‌ ആണങ്കില്‍ വളരെ നല്ല റിസല്‍ട്ട്‌ കിട്ടും.

ഇത്തരം വര്‍ക്കുകള്‍ക്ക്‌ കൂടുതല്‍ മിഴിവും, ചുണ്ടൊതുങ്ങി, നല്ല നിരയൊത്ത പല്ലുകിട്ടുവാന്‍ വേറെയും ചില പ്രത്യേക ചിക്തിസകള്‍ കൂടി കുടെ ചെയ്യേണ്ടതുണ്ട്‌. ഒന്നാമതായി മോണ നല്ലതുപോലെ തള്ളിയിരിക്കുന്നുവരുടെ ചൂണ്ടൊതുങ്ങികിട്ടുവാന്‍ പ്രയാസമുണ്ട്‌. പല്ലിനൊപ്പം മോണകൂടി അല്‌പം ഒതുങ്ങിയില്ലെങ്കില്‍ പല്ല്‌ അകത്തോട്ടിരിക്കുന്ന പ്രതീതിയുണ്ടാകും. ചില കേസുകളില്‍ ക്രൗണ്‍ ലംങ്‌തനിംഗ്‌ പ്രൊസിജിയര്‍ വേണ്ടിവരും. മോണയില്‍ തൊലിയോട്‌ ചേരുന്ന ഭാഗത്തെ അസ്‌തിയും തൊലിയും ചെറുതായി ട്രിം ചെയ്യുന്ന മെത്തേഡാണിത്‌. ഗമ്മി സ്‌മൈല്‍ മാറി പല്ല്‌ കൂറെയകൂടി ഉയര്‍ന്ന ലെവലില്‍ നിന്നും താഴോട്ട്‌ കിളിയ്‌ക്കുന്ന പ്രതീതിയുണ്ടാകും. ഇങ്ങനെ ചെയ്യുമ്പോള്‍ മോണ തള്ളിയിരിക്കുന്നതു കുറച്ചു മാറികിട്ടും. ചിലപ്പോള്‍ പുറമെയുള്ള അസ്‌തിയുടെ കനവും തൊലിയും കനവും കുറയ്‌ക്കേണ്ടുവരും. ഇത്‌ മോണയുടെ ഉന്തലു കുറയ്‌ക്കുവാന്‍ സഹായിക്കും. കോസ്‌മെറ്റിക്‌ ക്യാപ്പിംഗ്‌ ചെയ്യുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ കൂടി ചെയ്യേണ്ടിവരും.

നിര്‍ബന്ധിത റൂട്ട്‌ കനാല്‍ ചികിത്സ പല്ല്‌ താഴ്‌തിക്യാപ്പിടുമ്പോള്‍ പല്ല്‌ പിന്നീട്‌ പുളിയ്‌ക്കുവാതിരി ക്കുവാന്‍ സഹായിക്കും. റൂട്ട്‌ കനാല്‍ ചികിത്സചെയ്‌ത പല്ലില്‍ പ്രത്യേക പോസ്റ്റും പല്ലിന്റെ ഉള്ളിലേയ്‌ക്ക്‌ പിടിപ്പിച്ച്‌ ആ പോസ്റ്റിന്റെ ബലത്തില്‍ പല്ലിന്റെ പ്രിപറേഷനില്‍ കൂറെകൂടി ഒതുക്കുവാന്‍ സഹയിക്കും. താഴ്‌ത്തിയുള്ള ക്യാപ്പിടുവാന്‍ പോസ്റ്റും ക്രൗണ്ടും ബില്‍ഡപ്പ്‌ ചെയ്യുന്നത്‌ സഹായിക്കും. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സാധ്യമാക്കുകയും ചെയ്യാം. അല്ലെങ്കില്‍ ഒരു ഡന്റല്‍ ലാബുകൂടിയുണ്ടെങ്കില്‍ ഒറ്റ സിറ്റിംഗിലും മാറ്റം വരുത്തി കൊടുക്കുവാനും.

വെനീറിംഗ്‌ എന്ന മറ്റൊരു വിദ്യയുമുണ്ട്‌. പല്ലിന്റെ തള്ളല്‍ കുറയ്‌ക്കുവാന്‍ കണ്‍സര്‍വേറ്റിംവ്‌ മെത്തേഡിലാണെങ്കിലും വെനീര്‍ എന്ന മേര്‍മയേറിയ സെറാമിക്‌ പാളി 0.5 മുതല്‍ പുറമെ ഷെയ്‌പ്പ്‌ ചേര്‍ക്കുന്ന വിദ്യയാണ്‌. ആവശ്യത്തിന്‌ കണ്‍സര്‍വേറ്റിവായി പുറത്തെ ഇനാമല്‍ ഷെയ്‌പ്പ്‌ ചെയ്‌ത്‌ പല്ലിന്‌ പൊക്കം കുറയത്തക രീതിയില്‍ പ്രിപേയര്‍ ചെയ്‌ത്‌, വെനീര്‍ സാധരണയായി ഉപയോഗിക്കുന്നു. പ്രായത്തിന്റെ പരിമിധികളെയും ജോലിയുടെയും സമൂഹത്തിലെ നിലയും വിലയും കണക്കിലെടുക്കുമ്പോള്‍ കോസ്‌മെറ്റിക്‌ മെത്തേഡില്‍ പല്ലുകള്‍കളുടെ പൊക്കം കുറയ്‌ക്കുക ഇന്നിന്റെ ആവശ്യമാണ്‌. (With best complements from Al Lulu Medical, 06-5646252)

Leave a Comment

Your email address will not be published. Required fields are marked *